ജാഗ്വാറിന്റെ ആദ്യ എസ് യു വിയായ എഫ് പേസ് 2016 ല്‍

സ്‌പോര്‍ട്‌സ് കാര്‍ നിര്‍മ്മാതാക്കളായ ജാഗ്വാറിന്റെ ആദ്യ എസ് യു വിയായ എഫ് പേസ് 2016 ല്‍ വിപണിയിലെത്തും. എഫ് ടൈപ്പ് സ്‌പോര്‍ട്‌സ് കാറിന്റെ സ്‌റ്റൈലിങ് പിന്തുടരുന്നതിനാലാണ് എഫ് പേസെന്ന പേര് നല്‍കിയിരിക്കുന്നത് എന്നാണ് സൂചന. പോര്‍ഷെ മകാന്‍, ബി എം ഡബ്ല്യൂ എക്‌സ് ഫോര്‍ എന്നിവയുടെ വിപണിയിലേക്കാണ് എഫ് പേസ് വരുന്നത്.

2013 ലെ ഫ്രാങ്ക്ഫര്‍ട്ട് മോട്ടോര്‍ഷോയില്‍ ജാഗ്വാര്‍ അവതരിപ്പിച്ച കണ്‍സപ്റ്റ് എസ് യു വിയോട് സാദൃശ്യമുള്ള വാഹനം തന്നെയാവും വിപണിയില്‍ എത്തുകയെന്നാണ് സൂചന. അമേരിക്ക, ചൈന വിപണികളില്‍ പുതിയ എസ് യു വിയും വരാനിരിക്കുന്ന എക്‌സ് ഇ കോംപാക്ട് സലൂണും വന്‍തോതില്‍ വിറ്റഴിക്കാനാണ് ജാഗ്വാര്‍ ലക്ഷ്യമിടുന്നത്.

പുതിയ വാഹനങ്ങള്‍ വികസിപ്പിക്കുന്നതിനുവേണ്ടി ജെ എല്‍ ആര്‍ 33,000 കോടി ചിലവഴിക്കുമെന്ന് ഗ്ലോബല്‍ ഓപ്പറേഷന്‍സ് ഡയറക്ടര്‍ ആന്‍ഡി ഗോസ് എടുത്തിടെ വ്യക്തമാക്കിയിരുന്നു. റേഞ്ച് റോവര്‍ ഇവോക്കിനെക്കാള്‍ 40 സെന്റീമീറ്റര്‍ നീളം കൂടുതലുള്ള വാഹനമാവും എഫ് പേസ്. ഉയരം ഇവോക്കിന് തുല്യമായിരിക്കും.

Top