ന്യൂഡല്‍ഹി: ഇന്ത്യയിലേക്ക് മടങ്ങി വരുന്നതിനുള്ള കാലാവധി നീട്ടി നല്‍കണമെന്നാവശ്യപ്പെട്ട് കടല്‍ക്കൊലക്കേസ് പ്രതി മാസിമിലാനൊ ലത്തോറെ സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടു. ഹൃദയശസ്ത്രക്രിയക്കു വേണ്ടി മാസിമിലാനൊ പ്രത്യേക അനുമതി തേടിയാണ് ഇറ്റലിയിലേക്ക് പോയത്.
വിശ്രമത്തിനായി കൂടുതല്‍ സമയം നീട്ടി നല്‍കണമെന്നാവശ്യപ്പെട്ടാണ് ഇപ്പോള്‍ സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. ജനുവരി 12 വരെയാണ് സുപ്രീം കോടതി ലത്തോറയക്ക് സമയം നല്‍കിയിരിക്കുന്നത്. കേസ് തിങ്കളാഴ്ച കോടതി വീണ്ടും പരിഗണിക്കും.