ചൈബാസ: ജാര്‍ഖണ്ഡിലെ ഖനി വകുപ്പിലെ നാല് ഉദ്യോഗസ്ഥരെ മാവോയിസ്റ്റുകള്‍ തട്ടിക്കൊണ്ടു പോയി. വെസ്റ്റ് സിംഗ്ഭും ജില്ലയില്‍ നിന്നും ഇന്നലെ വൈകിട്ട് നാല് മണിയോടെയാണ് ഇവരെ കാണാതായത്.
ചൈബാസയ്ക്കടുത്ത് മുഫാസില്‍ പൊലീസ് സ്റ്റേഷന് അതിര്‍ത്തിയിലുള്ള റോറോസ് ആസ്ബസ്റ്റോസ് ഖനിയില്‍ നിന്നാണ് ഇവരെ കാണാതായതെന്നും ഇതിന് പിന്നില്‍ മാവോയിസ്റ്റുകളാണെന്ന് സംശയിക്കുന്നെന്നും പൊലീസ് സൂപ്രണ്ട് നരേന്ദ്ര കുമാര്‍ സിംഗ് പറഞ്ഞു. ഖനി സന്ദര്‍ശിക്കുന്നതിന് മുന്‍പ് ഇവര്‍ അടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിച്ചിരുന്നില്ല. ഉദ്യോഗസ്ഥരെ കണ്ടെത്താനായി സുരക്ഷാ സേന പ്രദേശത്ത് തെരച്ചില്‍ നടത്തിവരികയാണ്.