ചെന്നൈ: കോണ്‍ഗ്രസ് വിട്ട മുന്‍ കേന്ദ്രമന്ത്രി ജി.കെ. വാസന് പുതിയ പാര്‍ട്ടിയുടെ പേര് പ്രഖ്യാപിച്ചു. തമിഴ് മാനില കോണ്‍ഗ്രസ് എന്ന പേരില്‍ത്തന്നെയാണു പുതിയ പാര്‍ട്ടി. തിരുച്ചിറപ്പള്ളിയില്‍ നടന്ന പൊതുയോഗത്തിലാണ് ജി.കെ. വാസന് തമിഴ് മാനില കോണ്‍ഗ്രസ് പുനരുജ്ജീവിപ്പിക്കുന്നതായി പ്രഖ്യാപിച്ചത്.
ജി.കെ. വാസന്റെ അച്ഛന് ജി.കെ മൂപ്പനാര്‍ രൂപം കൊടുത്ത തമിഴ് മാനില കോണ്‍ഗ്രസ് പിന്നീട് കോണ്‍ഗ്രസില്‍ ലയിക്കുകയായിരുന്നു. അമ്പതിനായിരത്തിലേറെ പ്രവര്‍ത്തകര്‍ സമ്മേളനത്തില്‍ പങ്കെടുത്തു.
2016ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ തമിഴ് മാനില കോണ്‍ഗ്രസ് മുഖ്യശക്തിയായിരിക്കുമെന്ന് ജി.കെ. വാസന് പറഞ്ഞു. ഈ മാസം ആദ്യമാണു കേന്ദ്ര നേതൃത്വവുമായുള്ള അഭിപ്രായഭിന്നതെയെത്തുടര്ന്ന് ജി.കെ. വാസന് കോണ്‍ഗ്രസ് വിട്ടത്.