ജിതന്‍ റാം മാഞ്ചിയെ ജെഡിയുവില്‍ നിന്ന് പുറത്താക്കി

പാട്‌ന: ബീഹാര്‍ മുഖ്യമന്ത്രി ജിതന്‍ റാം മഞ്ചിയെ ജെഡിയുവില്‍ നിന്ന് പുറത്താക്കി. നിതീഷ്‌കുമാറിനെ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്തു.

ബിഹാര്‍ നിയമസഭ പിരിച്ചു വിട്ട് തെരഞ്ഞെടുപ്പു നടത്താന്‍ മുഖ്യമന്ത്രി ജിതന്‍ റാം മാഞ്ചി ഗവര്‍ണറോട് ശുപാര്‍ശ ചെയ്തിരുന്നു. മുഖ്യമന്ത്രി ഇന്ന് അടിയന്തരമായി വിളിച്ചു ചേര്‍ത്ത മന്ത്രിസഭാ യോഗത്തിലായിരുന്നു തീരുമാനം. അതേസമയം 28 അംഗ മന്ത്രിസഭയില്‍ 21 പേരും തീരുമാനത്തെ എതിര്‍ത്തു. തീരുമാനത്തില്‍ പ്രതിഷേധിച്ച് നിതീഷ് കുമാര്‍ അനുയായികള്‍ യോഗത്തില്‍ നിന്നും ഇറങ്ങിപ്പോവുകയും ചെയ്തിരുന്നു. അംഗങ്ങളുടെ എതിര്‍പ്പ് മറികടന്നായിരുന്നു മാഞ്ചി ഗവര്‍ണര്‍ക്ക് ശുപാര്‍ശ നല്‍കിയത്. ഇതിന്റെ പശ്ചാത്തലത്തിലാണ് ജിതന്‍ റാം മാഞ്ചിയെ ജെഡിയുവില്‍ നിന്ന് പുറത്താക്കിക്കൊണ്ടുള്ള തീരുമാനം വന്നിരിക്കുന്നത്.

Top