ഹൈദരാബാദ്: സിപിഎം സംസ്ഥാന ഘടകം ജില്ലാ സമ്മേളനങ്ങളില്‍ വിഭാഗീയമായി പ്രവര്‍ത്തിക്കുന്നുവെന്ന് വി.എസ് അച്യുതാനന്ദന്‍. കേന്ദ്രകമ്മിറ്റി യോഗത്തിലാണ് സംസ്ഥാന നേതൃത്വത്തിനെതിരെ വിഎസിന്റെ രൂക്ഷ വിമര്‍ശനം. നേതൃത്വം ഏകപക്ഷിയമായി പ്രവര്‍ത്തിക്കുകയും തീരുമാനമെടുക്കുകയുമാണ് ചെയ്യുന്നതെന്നും സംസ്ഥാന നേതൃത്വത്തിന്റെ തെറ്റുകള്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ കേന്ദ്ര നേതൃത്വം പലപ്പോഴും മൗനം പാലിക്കുകയാണുണ്ടായതെന്നും വി.എസ് കുറ്റപ്പെടുത്തി.
കേരള ഘടകത്തിന്റെ തെറ്റുകള്‍ നയരേഖയില്‍ ഉള്‍പെടുത്തണം. വീഴ്ചകള്‍ക്ക് അടവു നയത്തെ മാത്രം കുറ്റം പറയരുതെന്നും നേതൃത്വത്തിന് പലപ്പോഴും തെറ്റ് പറ്റിയിട്ടുണ്ടെന്നും വിഎസ് അഭിപ്രായപ്പെട്ടു.