പാരിസ്: ഫ്രാന്‍സില്‍ നൂറുകണക്കിനു ജൂതകുഴിമാടങ്ങള് നശിപ്പിച്ചതിന്റെ പേരില്‍ അഞ്ചു കൗമാരക്കാര്‍ക്കെതിരേ കുറ്റം ചുമത്തി. ശവക്കല്ലറകള്‍ മറിച്ചിടുകയും അവയില്‍ അടക്കം ചെയ്തവ തുറന്നിടുകയും ചെയ്തിട്ടുണ്ട്. ഫ്രാന്‍സിലെ ഉത്തര കിഴക്കന്‍ ടൗണായ സാരെ യൂനിയനിലാണു സംഭവം.
ശ്മശാനം നശിപ്പിച്ചത് വളരെ മോശം വിനോദമായിപ്പോയെന്നു ലോക്കല്‍ പ്രോസികൂട്ടര്‍ ഫിലിപ്പ് വാന്നിയര് പറഞ്ഞു. ഈ പ്രവര്‍ത്തനത്തിനു പിന്നില്‍ ജൂതവിരോധമാണെന്നും അദ്ദേഹം ആരോപിച്ചു.
സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ച ശ്മശാന ചിത്രങ്ങളില്‍ സ്വസ്തിക എന്നും നാത്സി മുദ്രവാക്യങ്ങളും എഴുതിയതായി കാണിക്കുന്നുണ്ട്. 250നടുത്ത് ശവക്കല്ലറകള്‍ക്കു കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. പിടികൂടിയവരില്‍ നാലുപേരെ ജുവനൈല്‍ കേന്ദ്രങ്ങളിലേക്കും അഞ്ചാമനെ ‘വിശ്വസ്തനായ ഒരു വ്യക്തി’യുടെ പരിചരണത്തിലും ഏല്‍പ്പിച്ചു.