തിരുവനന്തപുരം: കുടിവെള്ളത്തിന് പുറമെ ഇനിമുതല്‍ ജ്യൂസ് വില്‍പ്പനയ്ക്കും ലൈസന്‍സ് നിര്‍ബന്ധമാക്കുന്നു. ജ്യൂസ് നിര്‍മിക്കുന്നതിന് ഉപയോഗിക്കുന്ന പാത്രങ്ങള്‍, കടയുടെ പരിസരം, നിര്‍മിക്കുന്ന വ്യക്തിയുടെ ശുചിത്വം തുടങ്ങിയവ കണക്കിലെടുത്താകും ലൈസന്‍സ് നല്‍കുന്നത്.
കുടിവെള്ള വിതരണത്തിനു ഭക്ഷ്യസുരക്ഷാ ലൈസന്‍സ് നിര്‍ബന്ധമാക്കിസക്കൊണ്ട് ഇന്നലെ ഉത്തരവിറക്കിയിരുന്നു. ഉറവിടത്തിലെ വെള്ളം ആറുമാസത്തിലൊരിക്കല്‍ ലാബില്‍ പരിശോധിക്കണം. ലൈസന്‍സ് ഇല്ലാതെ ജലവിതരണം പാടില്ല. വാഹനത്തില്‍ ലൈസന്‍സും ലാബ് റിപ്പോര്‍ട്ടും സൂക്ഷിക്കണമെന്നും ഉത്തരവില്‍ പരയുന്നു.
വൃത്തിഹീനമായ ജ്യൂസ് കടകള്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കും. ജീവനക്കാര്‍ക്ക് മെഡിക്കല്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കും. നിബന്ധനകള്‍ പാലിച്ചില്ലെങ്കില്‍ നോട്ടീസ് നല്‍കാതെ റദ്ദാക്കും.