രത്‌ലം: സ്വര്‍ണത്തോടുള്ള മലയാളികളുടെ ഭ്രമം പ്രശസ്തമാണ്. എന്നാല്‍ മധ്യപ്രദേശിലുള്ള ഒരു ജ്വല്ലറി ഉടമയുടെ സ്വര്‍ണത്തോടുള്ള ഭ്രമം കേട്ടാല്‍ ആരം മൂക്കത്ത് വിരല്‍ വച്ചുപോകും.
മധ്യപ്രദേശിലെ രത്‌ലമിലുള്ള ജ്വല്ലറി ഉടമ മഹേഷ് സോണി ഒരു സമയം തന്റെ വിരലുകളില്‍ അണിയുന്നത് 52 മോതിരങ്ങളാണ്. പന്ത്രണ്ടു വര്‍ഷമായി ഇദ്ദേഹം ഈ ശീലം തുടര്‍ന്നു പോരുന്നു. ഇവയില്‍ ചിലതു ഭാഗ്യരത്‌നങ്ങള്‍ പതിച്ചതാണ്. എല്ലാ മോതിരങ്ങള്‍ക്കും കൂടി ഒരു കോടി രൂപ വിലമതിക്കും. ഒരു വിരലില്‍ അഞ്ചോളം മോതിരങ്ങളാണ് ഇദ്ദേഹം ധരിക്കുന്നത്.