ഞാന്‍ സൈബര്‍ ഭീഷണിയുടെ ആദ്യകാല ഇരകളിലൊരാള്‍.’ പറയുന്നത് മറ്റാരുമല്ല; സാക്ഷാല്‍ മോണിക ലെവെന്‍സ്കി. ലോകമാധ്യമങ്ങള്‍ ഒരു കാലത്ത് ആഘോഷമാക്കിയ, ബില്‍ ക്ലിന്റണ് പ്രണയകഥയിലെ വിവാദ നായിക.
13 വര്‍ഷം നീണ്ട നിശബ്ദതയ്ക്ക് ശേഷം മോണിക പൊതു സദസ്സിനെ അഭിസംബോധന ചെയ്തു. ഫിലാഡല്‍ഫിയയില്‍ ഫോര്‍ബ്സ് മാസികയുടെ ആഭിമുഖ്യത്തില്‍ നടന്ന സമ്മേളനത്തില്‍ സദസ്സിനെ അഭിസംബോധന ചെയ്ത് മോണിക നടത്തിയ പ്രസംഗം അങ്ങേയറ്റം വൈകാരികമായിരുന്നു. തിങ്ങിനിറഞ്ഞ സദസ്സിനോട് മോണിക പറഞ്ഞു:’ഇന്റര്‍നെറ്റിലൂടെ വ്യക്തിപരമായി തേജോവധം ചെയ്യപ്പെട്ട ലോകത്തിലെ ആദ്യ വ്യക്തിയാണ് ഞാന്‍.’
ഫെയ്സ് ബുക്കോ,ട്വിറ്ററോ ഇന്‍സ്റ്റഗ്രാമോ ഇല്ലാതിരുന്ന കാലത്ത് സൈബര്‍ ഭീഷണിക്കിരയായി ആത്മഹത്യയുടെ വക്കോളം എത്തിയ തന്റെ ഭൂതകാലം മോണിക്ക ഓര്‍ത്തെടുത്തു. സൈബര്‍ മാധ്യമങ്ങളിലൂടെ വ്യക്തിഹത്യക്ക് വിധേയരാക്കപ്പെട്ടവര്ക്കു വേണ്ടി ഒരു ക്യാംപയിനു തുടക്കമിട്ടിരിക്കുകയാണ് മോണിക്ക. പൊതു ജീവിതത്തില്‍ സജീവമാകാന്‍ ലക്ഷ്യമിട്ട് സമ്മേളനദിവസം ട്വിറ്ററിലും മോണിക അക്കൗണ്ട് തുറന്നു. മണിക്കൂറുകള്‍ക്കുള്ളില്‍ 18,000 പേരാണ് മോണിക്കയുടെ ഫോളോവേഴ്സായത്!