മുംബൈ: രാജ്യത്തെ ഏറ്റവും വലിയ ഐ.ടി കമ്പനിയായ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസിന്റെ (ടി.സി.എസ്.) ലാഭം 6.5 ശതമാനം വര്‍ധിച്ചു. സെപ്തംബറില്‍ അവസാനിച്ച രണ്ടാം പാദത്തില്‍ 6,085 കോടി രൂപയാണ് ലാഭം.
കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 5244.28 കോടിയായിരുന്നു ഇത്. വരുമാനം 5.8 ശതമാനം വര്‍ധനയോടെ 27,165 കോടി രൂപയിലെത്തി. പ്രതീക്ഷിച്ചിരുന്ന വര്‍ധന കൈവരിക്കാനായില്ലെങ്കിലും ഇപ്പോഴുളളത് മികച്ച നേട്ടം തന്നെയാണെന്ന് കമ്പനി വിലയിരുത്തി.അറ്റാദായം വര്‍ധിച്ചതിനെ തുടര്‍ന്ന് കമ്പനി ഓഹരിയൊന്നിന് 5.50 രൂപ ലാഭവിഹിതം പ്രഖ്യാപിച്ചിട്ടുണ്ട്.