ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും ധോണി വിരമിക്കുന്നു

ന്യൂഡല്‍ഹി:ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണി വിരമിച്ചു. ഓസ്‌ട്രേലിയക്കെതിരായ പരമ്പരയില്‍ ഒരു ടെസ്റ്റ് ബാക്കി നില്‍ക്കെയാണ് വിരമിക്കല്‍ തീരുമാനം. അവസാന ടെസ്റ്റില്‍ ഇന്ത്യയെ വിരാട് കോഹ്‌ലി നയിക്കും.

90 ടെസ്റ്റുകള്‍ ഇന്ത്യയ്ക്കായി കളിച്ചിട്ടുണ്ട്. ഐസിസിയുടെ മൂന്ന് കിരീടങ്ങളും നേടിയ ക്യാപ്റ്റനാണ്. 90 ടെസ്റ്റില്‍ നിന്ന് 38.09 ശരാശരിയില്‍ 4876 റണ്‍സ് ധോണി നേടിയിട്ടുണ്ട്. ഇതില്‍ ആറ് സെഞ്ചുറിയും 33 അര്‍ധസെഞ്ചുറിയും ഉള്‍പ്പെടുന്നു

Top