ടൈറ്റാനിയം കേസ്: മന്ത്രിമാരെ പ്രതിചേര്‍ക്കേണ്ടെന്ന് ഹൈക്കോടതി

തിരുവനന്തപുരം: ടൈറ്റാനിയം കേസില്‍ മന്ത്രിമാരെ പ്രതിചേര്‍ക്കേണ്ടെന്ന് ഹൈക്കോടതി. മുഖ്യമന്ത്രി, ആഭ്യന്തരമന്ത്രി, പൊതുമരാമത്ത് മന്ത്രി എന്നിവരെയാണ് ഒഴിവാക്കാന്‍ കോടതി നിര്‍ദേശം. തിരുവനന്തപുരം വിജിലന്‍സ് കോടതിയുടെ ഉത്തരവ് തള്ളികൊണ്ടാണ് ഈ നിര്‍ദേശം. അതേ സമയം, ടൈറ്റാനിയം കേസില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണത്തിന് കോടതി ഉത്തരവിട്ടു. 2006ല്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം.

Top