ടൊയോട്ട വിയോസ് ഉടന്‍ ഇന്ത്യന്‍ വിപണിയിലെത്തും. ടൊയോട്ടയുടെ സി സെഗ്മെന്റ് കാറായ വിയോസ് ഹോണ്ട സിറ്റി, ഹ്യുണ്ടായ് വെര്‍ണ, ഫോക്സ് വാഗണ്‍ വെന്റോ എന്നിവയുമായിട്ടായിരിക്കും മത്സരം.
വിയോസ് ഉടന്‍ തന്നെ ഇന്ത്യയിലെത്തുമെന്നാണ് കമ്പനിയുമായി അടുത്ത വൃത്തങ്ങള്‍ നല്കുന്ന വിവരങ്ങള്‍.
നിലവില്‍ തായ്ലാന്റ്, മലേഷ്യ, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങില്‍ വില്‍പ്പനയിലുള്ള കാര്‍ അധികം മാറ്റങ്ങളൊന്നുമില്ലാതെ തന്നെയാകും ഇന്ത്യയിലെത്തുക. 1.5 ലിറ്റര്‍ പെട്രോള്‍, 1.4 ലിറ്റര്‍ ഡീസല്‍ എന്ജിന് വകഭേദങ്ങള്‍ എന്നിവയാകും വിയോസിനുണ്ടാകുക.