ദുബായ് :ട്രാം റോഡ് നിയമങ്ങള്‍ പാലിക്കാത്ത ഡ്രൈവര്‍മാര്‍ക്ക് ഇനി മുതല്‍ കടുത്ത ശിക്ഷ. റോഡിലെ സൂചന ബോര്‍ഡുകള്‍ അവഗണിച്ചു പായുന്നവര്‍ ഇനി നിയമത്തിന്റെ കുരുക്കില്‍ വീഴും. ഇവര്‍ ഇനി വന്‍ തുക പിഴയായി ഒടുക്കേണ്ടി വരും. റോഡ് നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷ നേരിടേണ്ടി വരുമെന്ന് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി അറിയിച്ചു.
ദുബായിലെ ട്രാമില്‍ 10.6 കിലോമീറ്റര്‍ ദൂരത്തോളമാണ് പുതിയ സൂചന ബോര്‍ഡുകള്‍ സ്ഥാപിച്ചിരിക്കുന്നത്. നാവംബര്‍ 11ന് ഇതു തുറക്കുമെന്ന് അധികൃതര്‍ പറഞ്ഞു. ട്രാം 30ഓളം ജംഗ്ഷനിലൂടെയാണ് കടന്നു പോകുന്നത്. റോഡ് യാത്രികര്‍ക്ക് സുരക്ഷിതമായി സഞ്ചരിക്കുവാന്‍ വേണ്ട മാര്‍ഗ നിര്‍ദേശങ്ങള്‍ അധികൃതര്‍ നല്‍കിയിട്ടുണ്ട്.
റോഡിലൂടെ നടക്കുമ്പോള്‍ ട്രാമിന്റെ സൂചനകള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്കുന്നു.ട്രാമിന്റെ നീക്കത്തിന് തടസ്സം വരുത്തുന്നവര്‍ക്ക് 2000 ദിര്‍ഹം മുതല്‍ 30,000 ദിര്‍ഹം വരെ പിഴയൊടുക്കേണ്ടി വരും. റെഡ് ലൈറ്റ് മുറിച്ചു കടന്നാല്‍ ഡ്രൈവര്‍മാര്‍ക്ക് 10,000 ദിര്‍ഹം മുതല്‍ 30,000 ദിര്‍ഹം വരെ പിഴയും , ഒരു വര്‍ഷത്തേക്ക് ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യുന്നതടക്കമുള്ള നടപടികള്‍ കൈക്കൊള്ളും. റെഡ് ലൈറ്റ് മുറിച്ചു കടന്ന് അപകടങ്ങള്‍ ഉണ്ടായാല്‍ 50,00 ദിര്‍ഹം മുതല്‍ 30,000 ദിര്‍ഹം വരെ പിഴ നല്‍കണം.