ട്രെയിന്‍ അട്ടിമറി ശ്രമം: ദുരൂഹതയെന്ന് സിറ്റി പോലീസ് കമ്മീഷണര്‍

കോഴിക്കോട്: കോഴിക്കോട് കുണ്ടായിതോട്ടില്‍ റെയില്‍വേ പാളത്തില്‍ ഇരുമ്പ് പൈപ്പ് കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയെന്ന് സിറ്റി പോലീസ് കമ്മീഷണര്‍.

പാളത്തില്‍ നിന്ന് കണ്ടെത്തിയ പൈപ്പ് ഇരുമ്പ് കടയില്‍ നിന്ന് മോഷ്ടിച്ചതാവാമെന്ന് കമ്മീഷണര്‍ എ.വി ജോര്‍ജ് പറഞ്ഞു. അതിനാല്‍ തന്നെ പ്രദേശത്തെ ഇരുമ്പ് കടകള്‍ കേന്ദ്രീകരിച്ചായിരിക്കും അന്വേഷണം.

നല്ലിളം സിഐയ്ക്കാണ് അന്വേഷണ ചുമതലയെന്നും എ.വി ജോര്‍ജ് പറഞ്ഞു.

Top