കൊച്ചി: ട്രേഡ് യൂണിയനുകള്‍ മൂന്നാറില്‍ സ്വയം വിമര്‍ശനത്തിന് തയ്യാറാകണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. മാനേജ്മെന്റ്, സര്‍ക്കാര്‍, ട്രേഡ് യൂണിയനുകള്‍ എന്നീ മൂന്നു വശങ്ങള് ഈപ്രശ്നത്തിനുണ്ട്. എന്നാല്‍ മാധ്യമ ചര്‍ച്ചകളില്‍ ട്രേഡ് യൂണിയനുകള്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
തൊഴില്‍ വകുപ്പ് പൂര്‍ണ്ണ പരാജയമാണെന്നും കാനം കുറ്റപ്പെടുത്തി.ആത്മപരിശോധനകള്‍ നടത്തേണ്ടത് ട്രേഡ് യൂണിയനുകള്‍ മാത്രമല്ല. സര്‍ക്കാരും വീഴ്ചകള്‍ പരിശോധിക്കണം. ട്രേഡ് യൂണിയനുകള്‍ തുറന്ന മനസോടെ തിരുത്താന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.