ഡല്‍ഹി: ഡല്‍ഹിയില്‍ ബഹുരാഷ്ട്ര കമ്പനി ജീവനക്കാരിയെ കാറിനുള്ളില്‍ ബലാത്സംഗത്തിന് ഇരയാക്കിയ കേസില്‍ അറസ്റ്റിലായ ഡ്രൈവര്‍ പീഡനക്കേസില്‍ മുന്‍പും ശിക്ഷിക്കപ്പെട്ടിരുന്നതായി വെളിപ്പെടുത്തല്‍. ഗുര്‍ഗാവിലെ പബ്ബില്‍ 22 കാരിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച കേസിലാണ് ശിവ് കുമാര്‍ യാദവ് (32) എന്ന െ്രെഡവര്‍ തിഹാര്‍ ജയിലില്‍ കഴിഞ്ഞത്. കേസ് ഒത്തുതീര്‍പ്പായതിനെ തുടര്‍ന്ന് യാദവ് പിന്നീട് ജയില്‍ മോചിതനായി. ഡല്‍ഹി പോലീസാണ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. യാദവിന്റെ ക്രിമിനല്‍ പശ്ചാത്തലം പരിശോധിക്കാതെയാണ് പ്രമുഖ ടാക്സി സേവന ദാതാക്കള്‍ യാദവിനെ െ്രെഡവറായി നിയോഗിച്ചതെന്ന് വ്യക്തമായി. അന്വേഷണവുമായി സഹകരിക്കണമെന്ന് ആവശ്യപ്പെട്ട് ബഹുരാഷ്ട്ര കമ്പനിയായ യൂബറിന് പോലീസ് കത്തയച്ചിട്ടുണ്ട്. യൂബറിന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ വീഴ്ച പോലീസ് കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.