ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പില്‍ തോല്‍വിയുടെ പൂര്‍ണ ഉത്തരവാദിത്വം തനിക്കാണെന്നും കേന്ദ്ര സര്‍ക്കാരിന്റെ വിലയിരുത്തലല്ല തെരഞ്ഞെടുപ്പ് ഫലമെന്നും ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി കിരണ്‍ ബേദി പ്രതികരിച്ചു.
തെരഞ്ഞെടുപ്പില്‍ നരേന്ദ്ര മോഡിയല്ല തോറ്റതെന്ന് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു പ്രതികരിച്ചു. ആം ആദ്മി പാര്‍ട്ടിക്ക് മുന്നില്‍ ബിജെപി തകര്‍ന്നടിഞ്ഞതിന് പിന്നാലെയാണ് മോഡിയെ പ്രതിരോധിച്ച് നേതാക്കള്‍ രംഗത്തിറങ്ങിയത്.