ഡല്‍ഹി തെരെഞ്ഞെടുപ്പ് ഫലത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം എറ്റെടുക്കുമെന്ന് കിരണ്‍ ബേദി

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് ഫലം കാത്തിരിക്കുകയാണെന്നും ഫലമെന്തായാലും അതിന്റെ പൂര്‍ണ ഉത്തരവാദിത്തം താന്‍ ഏറ്റെടുക്കുമെന്നും ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി കിരണ്‍ ബേദി. ബിജെപി ജയിക്കുമെന്നു തന്നെയാണ് വിശ്വസിക്കുന്നതെന്നും എന്തെങ്കിലും പറയാന്‍ പത്താം തിയതി വരെ കാത്തിരിക്കേണ്ടതുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

തെരഞ്ഞെടുപ്പില്‍ റെക്കോര്‍ഡ് പോളിംഗാണ് ഇത്തവണ രേഖപ്പെടുത്തിയത്. തലസ്ഥാനത്തെ വോട്ടര്‍മാരില്‍ 67 ശതമാനം പേര്‍ വോട്ടു രേഖപ്പെടുത്തി. 2013ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 65 ശതമാനമായിരുന്നു പോളിംഗ്.

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി ഭൂരിപക്ഷം നേടുമെന്നായിരുന്നു എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍. മുഴുവന്‍ സര്‍വേകളും ആം ആദ്മി പാര്‍ട്ടിക്ക് മേല്‍കൈ പ്രവചിക്കുന്നു. ബിജെപി രണ്ടാമത് എത്തുമ്പോള്‍ കോണ്‍ഗ്രസ് അഞ്ചില്‍ താഴെ സീറ്റുകളിലേക്ക് ഒതുങ്ങുമെന്നുമായിരുന്നു വിവിധ മാധ്യമ സര്‍വേ റിപ്പോര്‍ട്ടുകള്‍.

Top