ഡല്‍ഹി ഹാഫ് മാരത്തോണ്‍: പ്രീജാ ശ്രീധരന്‍ ചാമ്പ്യന്‍

ന്യൂഡല്‍ഹി: ഡല്‍ഹി ഹാഫ് മാരത്തോണില്‍ മലയാളി താരം പ്രീജാ ശ്രീധരന്‍ ചാമ്പ്യനായി. ഇന്ത്യന്‍ വനിതകളുടെ വിഭാഗത്തില്‍ മത്സരിച്ച പ്രീജ തുടര്‍ച്ചയായ രണ്ടാംവട്ടമാണ് ഒന്നാംസ്ഥാനത്ത് എത്തുന്നത്. പ്രീജ തന്റെ കഴിഞ്ഞ വര്‍ഷത്തെ സമയം നിലനിര്‍ത്തിക്കൊണ്ടാണ് (19.03 മിനിട്ട്) ഒന്നാമതെത്തിയത്. മോനിക്ക അതാരയും സുധാ സിംഗും രണ്ടും മൂന്നും സ്ഥാനങ്ങളില്‍ എത്തി.

ഇന്ത്യന്‍ പുരുഷന്‍മാരുടെ വിഭാഗത്തില്‍ സുരേഷ് കുമാര്‍ ജേതാവായി. 21.1 കിലോ മീറ്റര്‍ ദൂരം സുരേഷ് ഒരു മണിക്കൂറും 04.38 മിനിട്ടുംകൊണ്ട് ഓടി തീര്‍ത്തു. ഈ വിഭാഗത്തില്‍ ഖേതാ റാം രണ്ടമതായി ഫിനീഷ് ചെയ്തു.

Top