ഡല്‍ഹിയിലെ റഷ്യന്‍ എംബസിയില്‍ തീപിടുത്തം

ഡല്‍ഹി: ഡല്‍ഹിയിലെ റഷ്യന്‍ എംബസിയില്‍ തീപിടിത്തം. എംബസിയുടെ താഴത്തെ നിലയില്‍ പ്രവര്‍ത്തിക്കുന്ന ഹെല്‍ത്ത് ക്ലബിനോട് ചേര്‍ന്നാണ് തീപിടിത്തം ഉണ്ടായത്.

ആറു അഗ്നിശമന സേനയുടെ യൂണിറ്റുകള്‍ എത്തിയ ശേഷമാണ് തീ അണച്ചത്. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും വൈദ്യുതി ഷോര്‍ട്ട് സര്‍ക്ക്യൂട്ടാണ് അപകട കാരണമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Top