ഡല്‍ഹിയില്‍ ഗ്യാസ് പൈപ്പ് ലൈനില്‍ തീപിടുത്തം;ആളപായമില്ല

യൂഡല്‍ഹി: ഡല്‍ഹിയില്‍ മോത്തിബാഗിന് സമീപം സത്യാനികേതനില്‍ ഗ്യാസ് പൈപ്പ് ലൈനില്‍ തീപിടുത്തം. ആളപായമില്ല, ഡല്‍ഹി മെട്രോ റെയില്‍ നിര്‍മാണവുമായി ബന്ധപ്പെട്ട് കുഴിയെടുക്കുമ്പോള്‍ പൈപ്പ് പൊട്ടി തീപിടുത്തം ഉണ്ടാകുകയായിരുന്നു.

അഗ്‌നിശമന സേനയുടെ 10 യൂണിറ്റുകളെത്തിയാണ് തീയണച്ചത്. ഗെയില്‍ അധികൃതര്‍ എത്തി പൈപ്പിലെ ചോര്‍ച്ചയടച്ചു.

Top