ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി കേവല ഭൂരിപക്ഷം നേടുമെന്ന് എ.ബി.പി ന്യൂസ് നീല്‍സണ്‍ അഭിപ്രായ സര്‍വേ പ്രവചിക്കുന്നു കോണ്‍ഗ്രസ് തകര്‍ന്നടിയുമെന്നും എ.എ.പി രണ്ടാമതെത്തുമെന്നുമാണ് പ്രവചനം.
ജനപ്രിയ നേതാവാരെന്ന ചോദ്യത്തിന് ഭൂരിപക്ഷം പേരുടെയും ഉത്തരം നരേന്ദ്ര മോദി എന്നായിരുന്നു . 63 ശതമാനം പേര് മോദിയുടെ പേരു പറഞ്ഞപ്പോള്‍ അരവിന്ദ് കെജ് രിവാളിന് ലഭിച്ചത് 25 ശതമാനം പേരുടെ പിന്തുണയാണ് . കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് 12 ശതമാനം പേരുടെ പിന്തുണ മാത്രമാണ് ലഭിച്ചത് .
ആകെയുള്ള 70 സീറ്റുകളില്‍ 46 സീറ്റുകള്‍ ബി.ജെ.പി നേടും. എ എ പി ക്ക് 18 സീറ്റുകള്‍ ലഭിക്കും , കോണ്‍ഗ്രസ് വെറും 5 സീറ്റുകളില്‍ ഒതുങ്ങും . സര്‍വേ പറയുന്നു . കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബി ജെ പി ക്ക് ലഭിച്ചത് 32 സീറ്റുകളാണ് . എ എ പിക്ക് 28 സീറ്റുകള്‍ ലഭിച്ചു .സര്‍വേ അനുസരിച്ച് ബി ജെ പി 38 ശതമാനം വോട്ടുകള്‍ നേടുമ്പോള്‍ എ എ പിക്ക് 26 ശതമാനം വോട്ടുകള്‍ മാത്രമാണ് ലഭിക്കുക . സീറ്റുകള്‍ കുറവാണെങ്കിലും കൊണ്ഗ്രസ് 22 ശതമാനം വോട്ടുകള്‍ നേടും .