ഡല്‍ഹിയില്‍ യുബര്‍ ടാക്‌സി സേവനം നിരോധിച്ചു

ന്യൂഡല്‍ഹി: യുവതിയെ ടാക്‌സി ഡ്രൈവര്‍ പീഡിപ്പിച്ച സംഭവത്തെ തുടര്‍ന്ന് തലസ്ഥാനത്ത് യുബര്‍ ടാക്‌സി സേവനം ഡല്‍ഹി സര്‍ക്കാര്‍ നിരോധിച്ചു. രാജ്യതലസ്ഥാനത്ത് യുബര്‍ കമ്പനി നല്‍കുന്ന എല്ലാത്തരത്തിലുമുള്ള ടാക്‌സി സേവനങ്ങളും ഗതാഗതവകുപ്പ് കരിമ്പട്ടികയില്‍ പെടുത്തി.

യുബര്‍ ആപ്പ് ഉപയോഗിച്ച് വിളിച്ച ടാക്‌സിയുടെ ഡ്രൈവറാണ് യുവതിയെ പീഡിപ്പിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം. പ്രതിയെ ഞായറാഴ്ച ഡല്‍ഹി മഥുരയില്‍ നിന്ന് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Top