ഫെയ്സ്ബുക്ക് തങ്ങളുടെ മെസഞ്ചറില്‍ ആദ്യ ഗെയിം പുറത്തിറക്കി. ഡൂഡില്‍ ഡ്രോയെന്നാണ് ഫെയ്സ്ബുക്ക് മെസഞ്ചറിലെ ആദ്യ ഗെയിമിന്റെ പേര്. ഐഒഎസിലും ആന്‍ഡ്രോയിഡിലും ഡൂഡിള്‍ ഡ്രോ ലഭ്യമാകും.
ഗൂഗിള്‍ പ്ലേയില്‍ നിന്നും ആപ്ലിക്കേഷന്‍ സ്റ്റോറില്‍ നിന്നും ഗെയിം ഡൗണ്‍ലോഡ് ചെയ്യാനുള്ള സൗകര്യം ഫേസ്ബുക്ക് ഒരുക്കിയിട്ടുണ്ട്. ഡൗണ്‍ലോഡ് ചെയ്ത ശേഷം സ്ക്രീനില്‍ കാണുന്ന മൂന്ന് ഡോട്ടുകളില്‍ ടാപ്പ് ചെയ്യുന്നതോടുകൂടി കൂടുതല്‍ ഓപ്ഷനുകള്‍ ലഭ്യമായിത്തുടങ്ങും.
തങ്ങളുടെ പ്ലാറ്റ്ഫോമിലേക്ക് കൂടുതല്‍ ഉപയോക്താക്കളെ ആകര്‍ഷിക്കുക എന്നതാണ് പുത്തന്‍ ഗെയിമിലൂടെ ഫേസ്ബുക്ക് ലക്ഷ്യമിടുന്നത്. ഇക്കഴിഞ്ഞ ഏപ്രിലിലാണ് മെസഞ്ചറില്‍ ഗെയിമിനായുളള ആപ്പ് വികസിപ്പിച്ചത്.
ഡൂഡില്‍ ഡ്രോ ഫീച്ചറുകള്‍ ഉപയോഗിച്ച് ഡൂഡില്‍ വരക്കുന്നവര്‍ക്ക് ഗെയിം എളുപ്പമാകുമെന്നാണ് ഫേസ്ബുക്കിന്റെ പറയുന്നച്. 4 എംബിയാണ് ഗെയിംമുള്ളത്. ആന്‍ഡ്രോയ്ഡ് 4.0/ ഐഒഎസ് 6.6, ഒഎസ് എന്നീ വേര്‍ഷന്‍ ഫോണുകളിലാണ് സൗകര്യപ്രദമായി പ്രവര്‍ത്തിപ്പിക്കാനാവുക.