സ്റ്റോക്ഹോം: രണ്ട് വര്‍ഷത്തിനുള്ളില്‍ ഡ്രൈവറില്ലാത്ത കാറുകള്‍ വിപണിയിലെത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് വോള്‍വോ. കാറിന്റെ രൂപകല്‍പ്പന പൂര്‍ത്തിയായതായി സ്വീഡിഷ് കമ്പനിയായ വോള്‍വോ അറിയിച്ചു.
നേരത്തേ ഇന്റര്‍നെറ്റ് രാജാവായ ഗൂഗിളും ജപ്പാന് കാര്‍ നിര്‍മാതാക്കളായ നിസ്സാനും ഡ്രൈവറില്ലാത്ത കാറുകള്‍ പുറത്തിറക്കിയിരുന്നു.
ഡ്രൈവറില്ലാത്ത കാറുകള്‍ വാഹന നിര്‍മാണരംഗത്ത് പുതിയ ചരിത്രം കുറിക്കുമെന്നാണ് വോള്‍വോ മേധാവികള്‍ പറയുന്നത്. ഡ്രൈവറില്ല എന്നതിനാല്‍ തന്നെ മികച്ച സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കിയാണ് കാര്‍ വിപണിയിലെത്തിക്കുക എന്നും കമ്പനി അറിയിച്ചു.
ആദ്യ ഘട്ടത്തില്‍ സ്വീഡിഷ് സിറ്റിയില്‍ മാത്രമേ കാര്‍ പുറത്തിറക്കൂ. 100 സെല്‍ഫ് ഡ്രൈവിംഗ് കാറുകളാണ് ആദ്യം വിപണയിലെത്തുക. സ്വീഡിഷ് ഗതാഗത വകുപ്പിന്റേയും പ്രാദേശിക സര്‍ക്കാരിന്റേയും പിന്തുണയോടെയാകും സെല്‍ഫ് ഡ്രൈവിംഗ് കാര്‍ നിരത്തിലറങ്ങുക.