തിരുവനന്തപുരം: ചെരിപ്പ് വിവാദത്തില്‍ വിശദീകരണവുമായി സ്പീക്കര്‍ എന്‍ ശക്തന് രംഗത്ത്. ഡ്രൈവറെക്കൊണ്ട് ചെരിപ്പഴിപ്പിച്ചത് ആരോഗ്യപ്രശ്നങ്ങള്‍ ഉള്ളതിനാലാണെന്ന് സ്പീക്കര്‍ പറഞ്ഞു.
തന്റെ ആരോഗ്യപ്രശ്നങ്ങള്‍ എല്ലാവര്ക്കും അറിയാം. എല്ലാ കാര്യങ്ങളും ഉച്ചയ്ക്ക് 12 മണിക്ക് മാധ്യമങ്ങളോട് വിശദീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.