ഗ്ലോ പ്ലഗ് കണ്ട്രോള് മോഡ്യൂളിലെ തകരാറ് മൂലം ഫോര്‍ഡ് ഇന്ത്യ മൂവായിരത്തോളം ഫിയസ്റ്റ സെഡാനുകള്‍ തിരികെ വിളിക്കുന്നു. ഒക്ടോബര്‍ 2010 മുതല്‍ ഡിസംബര്‍ 2011 വരെയുള്ള കാറുകളാണ് തിരികെ വിളിക്കുന്നത്.
ഡീസല്‍ എഞ്ചിനുകളില്‍ വാഹനം സ്റ്റാര്‍ട്ട് ചെയ്യുമ്പോള്‍ നിര്‍ണായക പങ്ക് വഹിക്കുന്നതാണ് ഗ്ലോ പ്ളഗ് മോഡ്യൂള്‍. എന്ജിന് സ്റ്റാര്‍ട്ട് ചെയ്യാന്‍ ഇതാവശ്യമാണ്. തകരാറുള്ള വാഹനങ്ങളിലെ പ്രശ്നം പരിഹരിക്കാന്‍ ഉപഭോക്താക്കളെ ബന്ധപ്പെടുന്നുണ്ടെന്നും ഫ്രീ ആയി തന്നെ ഈ കരാര്‍ പരിഹരിക്കുമെന്നും ഫോര്‍ഡ് ഇന്ത്യ പറയുന്നു.
2013ലും ഫോര്‍ഡ് അവരുടെ ഇക്കോ സ്പോര്‍ടിലെ ഗ്ലോ പ്ലഗ് കണ്ട്രോള് മോഡ്യൂളിന്റെ തകരാര്‍ പരിഹരിക്കാന്‍ തിരിച്ചുവിളിക്കല്‍ നടത്തിയിരുന്നു.