ആലപ്പുഴ: മലയാളത്തിന്റെ കഥാകൃത്ത് തകഴി ശിവശങ്കരപ്പിള്ളയുടെ ശ്രദ്ധേയ ചെറുകഥയായ’കൃഷിക്കാരന്’ ചലച്ചിത്ര ഭാഷ്യമൊരുങ്ങുന്നു. അമ്പലപ്പുഴ സ്വദേശി എന്‍.എന്‍. ബൈജുവാണ് സംവിധായകന്. കൃഷ്ണപ്രിയ ക്രിയേഷന്‍സിന്റെ ബാനറില്‍ നിര്‍മിക്കുന്ന ചിത്രത്തിന്റെ പൂജ 26ന് നടക്കും.
നെടുമുടി വേണു മുഖ്യ കഥാപാത്രമായ കേശവന് നായരെ അവതരിപ്പിക്കുന്നു. കുട്ടിച്ചോവന്റെ വേഷമണിയുന്നത് തകഴി സ്മാരക സെക്രട്ടറി ദേവദത്ത് ജി. പുറക്കാടാണ്. കേശവന് നായരുടെ ഭാര്യ ഭാനുമതിയെ അവതരിപ്പിക്കുന്നത് നടി അംബിക മോഹനാണ്.
തിരക്കഥ രചിച്ചിരിക്കുന്നത് ഡോ.പി.കെ. ഭാഗ്യലക്ഷ്മിയാണ്. ഗാനരചന വയലാര്‍ ശരത് ചന്ദ്രവര്‍മ, മധു അമ്പലപ്പുഴ, ബൈജു വര്‍ഗീസ് എന്നിവരാണ്. വിധു ആലപ്പുഴ സംഗീതസംവിധാനം.