തടവിലായിരുന്ന യുഎസ് പൗരന്മാരെ മോചിപ്പിച്ചു

സോള്‍: ഉത്തര കൊറിയയില്‍ തടവില്‍ കഴിഞ്ഞിരുന്ന അമേരിക്കന്‍ പൗരന്മാരെ മോചിപ്പിച്ചു. കാലിഫോര്‍ണിയ സ്വദേശി മാത്യു ടോഡ് മില്ലര്‍, വാഷിംഗ്ടണ്‍ സ്വദേശി കെന്നത്ത് ബേ എന്നിവരെയാണ് മോചിപ്പിച്ചത്. യുഎസ് രഹസ്യാന്വേഷണ വിഭാഗം തലവന്‍ ജെയിംസ് ക്ലാപ്പര്‍ നടത്തിയ ശ്രമങ്ങളാണ് മോചനത്തിനു വഴിതെളിച്ചത്.

2012 നവംബറിലാണ് 42 കാരനായ കെന്നത്ത് അറസ്റ്റിലാകുന്നത്. നീണ്ട വിചാരണയ്ക്കു ശേഷം 2013 മെയില്‍ ഉത്തര കൊറിയന്‍ കോടതി കെന്നത്തിനു 15 വര്‍ഷം തടവ് ശിക്ഷ വിധിച്ചിരുന്നു. ടൂര്‍ ഓപ്പറേറ്ററുടെ മറവില്‍ രാജ്യത്തിനെതിരായി സംഘം രൂപീകരിച്ചുവെന്ന കുറ്റം ആരോപിച്ചായിരുന്ന ശിക്ഷ.

കഴിഞ്ഞ ഏപ്രില്‍ 10 നാണ് 24 കാരനായ മില്ലര്‍ അറസ്റ്റിലാകുന്നത്. ഉത്തര കൊറിയന്‍ രാജ്യത്തിനെതിരായി വിദ്വേഷ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്നാരോപിച്ച് കോടതി മില്ലറിനു ആറ് വര്‍ഷം തടവ് വിധിച്ചിരുന്നു.

Top