കൊച്ചി:തദ്ദേശ തിരഞ്ഞെടുപ്പ് നീട്ടണമെന്ന സര്‍ക്കാരിന്റെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല. ഇക്കാര്യത്തില്‍ ഇലക്ഷന് കമ്മീഷന് സ്വാതന്ത്ര്യം നല്‍കിയതാണെന്നും കമ്മീഷന് ഉചിതമായ തീരുമാനം എടുക്കാമെന്നും കോടതി പറഞ്ഞു. പുതിയ ഉത്തരവിന്റെ കാര്യമില്ലെന്നു വ്യക്തമാക്കിയ കോടതി സര്‍ക്കാരിന്റെ ആവശ്യത്തെ തള്ളി.
ഡിസംബര്‍ ഒന്നിന് പുതിയ ഭരണസമിതി അധികാരത്തിലെത്തുന്ന രീതിയില്‍ തിരഞ്ഞെടുപ്പ് നടത്താന്‍ അനുവദിക്കണമെന്നായിരുന്നു സര്‍ക്കാരിന്റെ ആവശ്യം. പുതിയതായി രൂപീകരിച്ച 28 നഗരസഭകള്‍ക്കും കണ്ണൂര്‍ കോര്‍പ്പറേഷനും ഹൈക്കോടതി സിംഗിള്‍ ബെഞ്ച് അംഗീകാരം നല്‍കിയിട്ടുണ്ട്.
പുതിയ നഗരസഭകളുടെ രൂപീകരണത്തെ തുടര്‍ന്ന് ആറു ഗ്രാമപഞ്ചായത്തുകളും 30 ബ്ലോക്ക് പഞ്ചായത്തുകളും 13 ജില്ലാ പഞ്ചായത്തുകളും പുനഃസംഘടിപ്പിക്കണം. ഈ സാഹചര്യത്തില്‍ ഒറ്റഘട്ടമായി ഒക്ടോബര്‍ 31ന് മുമ്പ് തിരഞ്ഞെടുപ്പ് പൂര്‍ത്തീകരിക്കുക അസാധ്യമാണെന്നാണ് സര്‍ക്കാരിന്റെ നിലപാട്.