തനിക്ക് ജനീവയിലേക്ക് മടങ്ങണമെന്നാണ് താല്‍പര്യം: എഡ്വേഡ് സ്‌നോഡന്‍

ജനീവ: തനിക്ക് ജനീവയിലേക്ക് മടങ്ങണമെന്നാണ് താല്‍പര്യമെന്ന് മുന്‍ യുഎസ് ചാരന്‍ എഡ്വേഡ് സ്‌നോഡന്‍. തന്നെ സംബന്ധിച്ചിടത്തോളം സ്വിറ്റ്‌സര്‍ലാന്‍ഡും ജനീവയും മറക്കുവാന്‍ കഴിയാത്ത നിരവധി ഓര്‍മ്മകളുള്ള സ്ഥലമാണ്. നിലവില്‍ സ്‌നോഡന്‍ റഷ്യയിലാണുള്ളത്.

അടുത്തിടെ സ്‌നോഡന്റെ ജീവിതത്തെ ആസ്പദമാക്കി എടുത്ത സിറ്റിസണ്‍ഫോര്‍ എന്ന ഡോക്യൂമെന്ററിക്ക് ഓസ്‌കാര്‍ അവാര്‍ഡ് ലഭിച്ചിരുന്നു. യുഎസിന്റെ രഹസ്യങ്ങള്‍ പലതും പരസ്യമാക്കിയതിനെ തുടര്‍ന്ന് സ്‌നോഡന്റെ പാസ്‌പോര്‍ട്ട് യുഎസ് റദ്ദാക്കിയിരുന്നു. ഇതെ തുടര്‍ന്നാണ് അദ്ദേഹം റഷ്യയില്‍ അഭയാര്‍ഥിയായി കഴിയുന്നത്.

Top