തിരുവനന്തപുരം: തന്നെ ആര്‍ക്കും താക്കീത് ചെയ്യാന്‍ കഴിയില്ലെന്ന് സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി ജോര്‍ജ്. സത്യവും ധര്‍മവും നീതിയും അടിസ്ഥാനമാക്കിയാണ് ഞാന്‍ ജീവിക്കുന്നതെന്നും ആരെയും ഭയന്നല്ല ഞാന്‍ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
ജോര്‍ജ്ജിനെ താക്കീത് ചെയ്യണമെന്ന മുസ്ലീംലീഗിന്റെ ആവശ്യം ശ്രദ്ധയില്‍ പെടുത്തിയപ്പോഴായിരുന്നു ജോര്‍ജ്ജിന്റെ ഈ പ്രതികരണം.
യു.ഡി.എഫ് യോഗത്തിലും മാണി ഗ്രൂപ്പ് ഉന്നതാധികാരസമിതി യോഗത്തിലും പങ്കെടുക്കും. വൈസ് ചെയര്‍മാന്‍ എന്ന നിലയില്‍ പാര്‍ട്ടി ഉന്നതാധികാരസമിതി യോഗത്തിനെത്തി അഭിപ്രായം പറയുമെന്നും ജോര്‍ജ് വ്യക്തമാക്കി.