തമിഴ്നാട്ടിൽ വിജയകാന്തിന്‍റെ ഡിഎംഡികെ നാല് സീറ്റിൽ ജനവിധി തേടും

ചെന്നൈ: തമിഴ്‌നാട്ടില്‍ അണ്ണാ ഡിഎംകെ സഖ്യത്തിന്റെ ഭാഗമായ നടന്‍ വിജയകാന്തിന്റെ ഡിഎംഡികെ നാല് സീറ്റുകളില്‍ മത്സരിക്കാന്‍ ധാരണയായി. ഉപമുഖ്യമന്ത്രി പനീര്‍സെല്‍വത്തിന്റെ നേതൃത്വത്തില്‍ അണ്ണാ ഡിഎംകെ നടത്തിയ അവസാനവട്ട ചര്‍ച്ചകള്‍ക്ക് ശേഷമാണ് തീരുമാനം.

ഡിഎംഡികെയ്‌ക്കൊപ്പം പിഎംകെ, പുതിയ തമിഴകം, ഇന്ത്യന്‍ ജനനായകക്ഷി പാര്‍ട്ടികളും തമിഴ്‌നാട്ടില്‍ അണ്ണാ ഡിഎംകെ- ബിജെപി സഖ്യത്തിന്റെ ഭാഗമായി ജനവിധി തേടും. ഇത് മൂന്നാം തവണയാണ് തമിഴ്‌നാട്ടില്‍ ബി ജെ പി- അണ്ണാ ഡിഎംകെ സഖ്യം ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ജനവിധി തേടുന്നത്. 1998 മുപ്പത് സീറ്റ് നേടിയ സഖ്യം 2004ല്‍ എല്ലാ സീറ്റും തോറ്റിരുന്നു.

അതേസമയം ഡിഎംഡികെ എന്‍ഡിഎ സഖ്യത്തിനൊപ്പം ചേരാന്‍ തീരുമാനിച്ചതായി വിവരങ്ങള്‍ പുറത്ത് വന്നിരുന്നു. തമിഴ്‌നാട്ടിലെ 39 ലോക്‌സഭ മണ്ഡലങ്ങളില്‍ നാല് സീറ്റ് നല്‍കാന്‍ തയ്യാറായതോടെയാണ് സഖ്യ സാധ്യത തെളിഞ്ഞതെന്നാണ് പാര്‍ട്ടിയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്.

Top