തമിഴ്പുലികള്‍ക്കെതിരായ ആഭ്യന്തര യുദ്ധം; അന്വേഷിക്കാന്‍ കമ്മീഷനെ നിയോഗിക്കുന്നു

കൊളംബോ: തമിഴ്പുലികള്‍ക്കെതിരായ ആഭ്യന്തര യുദ്ധത്തെക്കുറിച്ച് അന്വേഷിക്കാന്‍ ശ്രീലങ്കയിലെ പുതിയ സര്‍ക്കാര്‍ സ്വതന്ത്ര കമ്മീഷനെ നിയോഗിക്കും.

യുദ്ധത്തില്‍ ഉണ്ടായ മനുഷ്യാവകശ ലംഘനമുള്‍പ്പെടെ അന്വേഷണത്തിന്റെ പരിധിയില്‍ വരുമെന്ന് ആരോഗ്യമന്ത്രി രജിത സേനരത്‌നെ പറഞ്ഞു. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുമായി ചര്‍ച്ചചെയ്തശേഷമാകും കമ്മീഷനെ നിയോഗിക്കുകയെന്നും മന്ത്രി പറഞ്ഞു.

ആഭ്യന്തരയുദ്ധത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് പുതിയ പ്രസിഡന്റ് മൈത്രിപാല സിരിസേന തെരഞ്ഞെടുപ്പ് കാലത്ത് വാഗ്ദാനം ചെയ്തിരുന്നു.

Top