തമിഴ്‌നാട് ഗവര്‍ണറുടെ നയപ്രഖ്യാപനം പ്രതിപക്ഷ കക്ഷികള്‍ ബഹിഷ്‌കരിച്ചു

ചെന്നൈ: തമിഴ്‌നാട് നിയമസഭയില്‍ ഗവര്‍ണറുടെ നയപ്രഖ്യാപനം പ്രതിപക്ഷ കക്ഷികള്‍ ബഹിഷ്‌കരിച്ചു. എല്ലാ മേഖലയിലും പരാജയമായ സര്‍ക്കാരാണ് സംസ്ഥാനത്ത് ഭരണം നടത്തുന്നതെന്ന് ആരോപിച്ചായിരുന്നു പ്രതിപക്ഷത്തിന്റെ പ്രതിഷേധം. ഡിഎംകെ, സിപിഎം, പുതിയ തമിഴകം എന്നീ കക്ഷികള്‍ ബഹിഷ്‌കരിച്ച് നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയത്.

ഗവര്‍ണര്‍ കെ.റോസയ്യ ബജറ്റ് സമ്മേളനത്തിന് മുന്നോടിയായുള്ള നയപ്രഖ്യാപനത്തിനായി നിയമസഭയില്‍ എത്തിയപ്പോള്‍ തന്നെ ഡിഎംകെ നേതാവ് എം.കെ.സ്റ്റാലിന്‍ പ്രതിഷേധവുമായി എഴുന്നേറ്റു. ഇതോടെ മറ്റ് ഡിഎംകെ അംഗങ്ങളും സിപിഎം നേതാവ് എം.സൗന്ദരരാജനും പുതിയ തമിഴകം നേതാവ് കെ.കൃഷ്ണസ്വാമിയും പ്രതിഷേധവുമായി രംഗത്തെത്തി. തുടര്‍ന്നാണ് മൂന്ന് കക്ഷികളും സംയുക്തമായി സഭ ബഹിഷ്‌കരിച്ചത്.

Top