തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ട ട്രെയിനിന് തീ പിടിച്ചു

തിരുവനന്തപുരം: തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ട ട്രെയിനിന് തീപിടിച്ചു. ഒരു ബോഗി പൂര്‍ണമായും കത്തി നശിച്ചു. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. ട്രെയിനിന് സമീപത്ത് ചപ്പുചവറുകള്‍ കത്തിച്ചിടത്തു നിന്നാണ് തീപടര്‍ന്നതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. എന്നാല്‍ ഷോര്‍ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ പറഞ്ഞത്.

നാളെ ഉച്ചയ്ക്ക് പുറപ്പെടേണ്ടിയിരുന്ന ഗുവാഹത്തി എക്‌സപ്രസിനാണ് തീ പിടിച്ചത്.

Top