ന്യൂഡല്‍ഹി: ശശി തരൂരിനെതിരെ കോണ്‍ഗ്രസ് എംപിമാര്‍ സോണിയാഗാന്ധിക്ക് പരാതി നല്കി. ലോക്സഭയില്‍ കള്ളപ്പണത്തിനെതിരെയുള്ള പ്രതിഷേധത്തില്‍ ശശി തരൂര്‍ പങ്കെടുത്തില്ലെന്നാണ് പരാതിയില്‍ പറയുന്നത്. പ്രതിഷേധത്തില്‍ പങ്കെടുക്കാന്‍ തരൂരിനെ നിര്‍ബന്ധിച്ചപ്പോള്‍ അദ്ദേഹം സഭയില്‍ നിന്ന് പുറത്തേക്ക് പോയെന്നും പരാതിയില്‍ ആരോപിക്കുന്നു.