തലശേരിയില്‍ ഇന്ന് ഹര്‍ത്താല്‍

തലശേരി: തലശേരി നഗരത്തില്‍ ബുധനാഴ്ച രാവിലെ ആറുമുതല്‍ വൈകുന്നേരം ആറുവരെ ഹര്‍ത്താല്‍ ആചരിക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി തലശേരി യൂണിറ്റ്. നഗരത്തിലെ ജ്വല്ലറി ഉടമയായ ദിനേശനെ കടയ്ക്കുള്ളില്‍ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. ജില്ലയിലെ സ്വര്‍ണം, വെള്ളി വ്യാപാര സ്ഥാപനങ്ങളും ഹര്‍ത്താല്‍ ആചരിക്കുമെന്ന് ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ് അസോസിയേഷന്‍ ജില്ലാ ഭാരവാഹികള്‍ അറിയിച്ചു.

Top