താറാവ് കര്‍ഷകരുടെ വായ്പ എഴുതി തള്ളണമെന്ന് സുധീരന്‍

കൊച്ചി: താറാവ് കര്‍ഷകരുടെ വായ്പ എഴുതി തള്ളണമെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍ ആവശ്യപ്പെട്ടു. ഇക്കാര്യം സര്‍ക്കാര്‍ ഗൗരവമായി കാണണം. കേന്ദ്ര സര്‍ക്കാരിന്റെ സഹായവും അഭ്യര്‍ത്ഥിക്കണം. നഷ്ടപരിഹാരം വേഗത്തില്‍ വിതരണം ചെയ്യണമെന്നും സുധീരന്‍ പറഞ്ഞു.

കരിമണല്‍ വിഷയത്തില്‍ മുന്‍ നിലപാട് തന്നെയാണ് യു.ഡി.എഫിന്. സര്‍ക്കാരിന്റെ അപ്പീല്‍ വൈകിയത് പരിശോധിക്കും. വിഷയത്തില്‍ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും സുധീരന്‍ പറഞ്ഞു.

കൃഷ്ണപിള്ള സ്മാരകം തകര്‍ത്ത സംഭവത്തിന് പിന്നിലെ ആസൂത്രണവും ഗൂഢാലോചനയും പുറത്തു കൊണ്ടുവരണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു.

Top