കോട്ടയം: സംസ്ഥാനത്ത് ലോട്ടറി സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ തിങ്കളാഴ്ച ലോട്ടറി ബന്ദ് സംഘടിപ്പിക്കുമെന്നു ലോട്ടറി കോണ്‍ഗ്രസ് (ഐഎന്‍ടിയുസി) സംസ്ഥാന പ്രസിഡന്റ് ഫിലിപ്പ് ജോസഫ് അറിയിച്ചു.
ലോട്ടറിയുടെ സമ്മാനഘടന പുനഃസംഘടിപ്പിക്കുക, ലോട്ടറിയുടെ സേവന നികുതി ഒഴിവാക്കുക, ക്ഷേമനിധി ആനുകൂല്യങ്ങള്‍ വര്‍ധിപ്പിക്കുക, ലോട്ടറിയുടെ ലഭ്യത ഉറപ്പുവരുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു കെണ്ടാണ് ബന്ദ്.