സംവിധായകന് ലാല്‍ ജോസിന്റെ തിരക്കഥയില്‍ ഛായാഗ്രാഹകനായ ജോമോന് ടി. ജോണ്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ദുല്‍ഖര്‍ സല്മാന് നായകനാകുന്നു. മലയാളം -തമിഴ് ഭാഷകളിലായി ഒരുങ്ങുന്ന ഈ സിനിമ ഒരു ത്രില്ലറായിരിക്കുമെന്നാണ് വിവരം.
ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന നീന എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കായ ജോമോന് അടുത്തതായി മാര്ട്ടിന് പ്രക്കാട്ടിന്റെ ദുല്‍ഖര്‍ തന്നെ നായകനാകുന്ന ചിത്രത്തിന്റെ തിരക്കിലാണ്. വിനീത് ശ്രീനിവാസന്റേയും രതീഷ് അമ്പാട്ടിന്റേയും ചിത്രങ്ങളുടേയും ഛായാഗ്രഹണം ജോമോനാണ് ചെയ്യുന്നത്. ഈ പ്രോജക്ടുകളെല്ലാം തീര്‍ത്തതിന് ശേഷമായിരിക്കും തന്റെ ആദ്യ സംവിധാന സംരംഭവുമായി ജോമോന് മുന്നോട്ട് നീങ്ങുക എന്നാണ് സിനിമാ വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന വിവരം.
ഇതിന് മുമ്പ് വിനയ് ഫോര്‍ട്ടിനെ നായകനാക്കി 13മത്തെ വിശ്വാസം എന്നൊരു ചിത്രം ഒരുക്കാന്‍ ജോമോന് പദ്ധതിയുണ്ടായിരുന്നു. എന്നാല്‍ ചില സാങ്കേതിക കാരണങ്ങളാല്‍ ഈ പ്രോജക്ട് നടന്നിരുന്നില്ല.