ന്യൂഡല്‍ഹി: കേന്ദ്ര ന്യൂനപക്ഷ വകുപ്പ് മന്ത്രി മുക്താര്‍ അബ്ബാസ് നഖ്വിയെ ഒരു വര്‍ഷത്തെ തടവിന് വിധിച്ചു. 2009 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ തിരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയ കേസിലാണ് ശിക്ഷ. ഉത്തര്‍പ്രദേശിലെ രാംപൂര്‍ കോടതിയാണ് ശിക്ഷ വിധിച്ചത്. നഖ്വിയ്ക്കൊപ്പം 19 കൂട്ടുപ്രതികളെയും പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഇവരെ പിന്നീട് ഡിവിഷന് ബഞ്ച് ജാമ്യത്തില്‍ വിട്ടയച്ചു.
രാംപൂര്‍ പാര്‍ലമെന്റ് മണ്ഡലത്തിലെ പ്രചരണ സമയത്ത് നിരോധനാജ്ഞ ലംഘിച്ച് പത്വായ് പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തിയ കേസിലാണ് ശിക്ഷ വിധിച്ചത്. അന്യായമായി സംഘം ചേരുക, നിരോധനാജ്ഞ ലംഘിക്കുക തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്.