തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പ് ഫലം എന്തുതന്നെയായാലും എസ്.എന്‍.ഡി.പിയുമായുള്ള ബന്ധം തുടരുമെന്ന് ബി.ജെ.പി. എസ്.എന്‍.ഡി.പി-ബിജെപി ബന്ധത്തില്‍ പുനര്‍വിചിന്തനമില്ലെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ വി. മുരളീധരന് പറഞ്ഞു.
തിരഞ്ഞെടുപ്പ് ഫലം വിലയിരുത്താന്‍ ഈമാസം 12, 13 തീയതികളില്‍ നേതൃയോഗം ചേരും. നിയമസഭാ തിരഞ്ഞെടുപ്പില്‍ മറ്റു സാമുദായിക സംഘടനകളുടെ പിന്തുണ തേടുമെന്നും മുരളീധരന് പറഞ്ഞു.