തിരിച്ചു വരവിനൊരുങ്ങി സോണി

ബജറ്റ് റേഞ്ചിലുള്ള ഒരു സ്മാര്‍ട്‌ഫോണ്‍ മോഡല്‍ അവതരിപ്പിച്ചുകൊണ്ട് തിരിച്ചുവരവിന് വട്ടംകൂട്ടുകയാണ് സോണി. എക്‌സ്പീരിയ ഇ4 എന്ന് പേരിട്ടിരിക്കുന്ന പുതിയ ഫോണ്‍ അടുത്തയാഴ്ച വിപണിയിലെത്തും. ഇതിന്റെ ഡ്യുവല്‍ സിം വേര്‍ഷനുമുണ്ട്. അതിന്റെ പേര് എക്‌സ്പീരിയ ഇ4 ഡ്യുവല്‍.

വില്‍പ്പനയ്‌ക്കെത്തുന്ന കൃത്യമായ തീയതിയോ വിലയോ സോണി പുറത്തുവിട്ടിട്ടില്ലെങ്കിലും പതിനായിരത്തില്‍ താഴെയായിരിക്കും ഇതിന്റെ വിലയെന്ന് ഉറപ്പിക്കാം.

540X960 പിക്‌സല്‍ റിസൊല്യൂഷനുള്ള അഞ്ചിഞ്ച് ഐ.പി.എസ്. ഡിസ്‌പ്ലേയാണ് ഫോണിലുള്ളത്. സ്‌ക്രീന്‍ റിസൊല്യൂഷന്‍ അത്ര മെച്ചമല്ലാത്തതുകൊണ്ടാണ് വില പതിനായിരത്തില്‍ കുറയുമെന്ന് ടെക്പണ്ഡിതര്‍ ഊഹിക്കുന്നത്.

1.3 ഗിഗാഹെര്‍ട്‌സ് ക്വാഡ്‌കോര്‍ പ്രൊസസര്‍, ഒരു ജിബി റാം, എട്ട് ജിബി ഇന്റേണല്‍ സ്‌റ്റോറേജ് എന്നിവയാണ് എക്‌സ്പീരിയ ഇ4ന്റെ ഹാര്‍ഡ്‌വേര്‍ സ്‌പെസിഫിക്കേഷന്‍. 32 ജി.ബി. വരെയുള്ള എസ്.ഡി കാര്‍ഡ് ഇതിലിട്ട് പ്രവര്‍ത്തിപ്പിക്കാം.

ആന്‍ഡ്രോയ്ഡ് 4.4 കിറ്റ്കാറ്റ് വെര്‍ഷനിലാണ് എക്‌സ്പീരിയ ഇ4 ഓടുന്നത്. ആന്‍ഡ്രോയ്ഡിന്റെ ഏറ്റവും പതിയ 5.0 ലോലിപോപ്പ് വെര്‍ഷനിലേക്ക് അപ്ഗ്രഡേഷന്‍ സാധ്യമാണോ എന്ന കാര്യം സോണി വ്യക്തമാക്കിയിട്ടില്ല.

Top