തിരുത്തലുമായി മാണി; ബാബുവിന്റെ നന്മ മാത്രമാണ് താന്‍ ആഗ്രഹിക്കുന്നത്

km-mani

കോട്ടയം: താന്‍ എക്‌സൈസ് മന്ത്രി കെ ബാബുവിനെതിരെ ഒന്നും പറഞ്ഞിട്ടില്ലെന്നു കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ കെഎം മാണി. ബാബുവുമായി നല്ല ബന്ധമാണുള്ളത്. അടുത്ത സുഹൃത്തായ ബാബുവിനെതിരെ താന്‍ ഒന്നും പറഞ്ഞിട്ടില്ല. ബാബുവിന്റെ നന്‍മ മാത്രമാണ് എന്നും ആഗ്രഹിക്കുന്നത്. മറിച്ചു പുറത്തുവരുന്ന വാര്‍ത്തകള്‍ തെറ്റാണെന്നും മാണി പറഞ്ഞു.

ദേശീയ മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ കെ.എം മാണി ബാബുവിനെതിരെ പരോക്ഷമായി ആഞ്ഞടിച്ചിരുന്നു. ഈ റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നതോടെയാണ് വാര്‍ത്ത നിഷേധിച്ച് മാണി രംഗത്തെത്തിയിരിക്കുന്നത്.

ബാര്‍ കോഴക്കേസില്‍ താന്‍ പണം വാങ്ങിയെന്ന ആരോപണം കേട്ടുകേള്‍വി മാത്രമാണെന്നും ഗുരുതര ആരോപണമുള്ളത് മന്ത്രി കെ. ബാബുവിനെതിരെയാണെന്നും മാണി ദേശീയ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. തനിക്ക് നേരിട്ട് പണം നല്‍കിയെന്ന് ബിജു രമേശ് പറഞ്ഞിട്ടില്ലെന്നും മാണി പറഞ്ഞു. ഗുരുതര ആരോപണമുള്ളത് മന്ത്രി കെ. ബാബുവിനെതിരെയാണെന്നും ഇക്കാര്യത്തില്‍ കൂടുതല്‍ തുറന്നു പറയാന്‍ തനിക്കാകില്ലെന്നും മാണി പറഞ്ഞിരുന്നു.

Top