തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ജീവനക്കാര്‍ യാത്രക്കാരനെ മര്‍ദ്ദിച്ചു

തിരുവനന്തപുരം: തിരുവനന്തപുരത്ത് ട്രിപ്പ് മുടക്കി സമരത്തിനിറങ്ങിയ കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ യാത്രക്കാരനെ മര്‍ദ്ദിച്ചതായി പരാതി. പരാതിയെ തുടര്‍ന്ന് രണ്ട് കെ.എസ്.ആര്‍.ടി.സി ജീവനക്കാരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ക്യാന്‍സര്‍ രോഗിയായ അമ്മയുമായി ആര്‍.സി.സിയിലേയ്ക്ക് പോകുകയായിരുന്ന യുവാവിനെയാണ് സമരാനുകൂലികള്‍ മര്‍ദ്ദിച്ചത്. ഇവര്‍ സഞ്ചരിച്ച ബസ് സമരാനുകൂലികള്‍ തടഞ്ഞശേഷം ബസില്‍ നിന്നും ഇറങ്ങാന്‍ ആവശ്യപ്പെട്ടെങ്കിലും യുവാവ് അതിന് തയ്യാറാകാതിരുന്നതോടെ സമരാനുകൂലികള്‍ മര്‍ദ്ദിക്കുകയായിരുന്നു.

Top