തുടരന്വേഷണം;കോടിയേരിക്ക് പരാതിയുണ്ടെങ്കില്‍ വിഎസിനോട് പറയണമെന്ന് മുഖ്യമന്ത്രി

കൊച്ചി: സ്വാമി ശാശ്വതീകാനന്ദയുടെ മരണത്തെ കുറിച്ച് തുടരന്വേഷണം പ്രഖ്യപിച്ചത് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.

അന്വേഷണം സംബന്ധിച്ച് എന്തെങ്കിലും പരാതി ഉണ്ടെങ്കില്‍ കോടിയേരി ബാലകൃഷ്ണന്‍ അത് വി എസിനോടാണ് പറയേണ്ടതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ബാര്‍ കേസില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് അന്വേഷണമെന്ന് കോടിയേരി പറയുന്നത് ശരിയല്ല. അന്വേഷണം ആവശ്യപ്പെട്ടത് വി.എസാണ്. കത്ത് പരിഗണിച്ച് നിയമാനുസൃതമായ നടപടികളാണ് സര്‍ക്കാര്‍ കൈക്കൊണ്ടത്. സര്‍ക്കാരിനെതിരെ പറയാന്‍ പ്രതിപക്ഷത്തിന്റെ കൈയില്‍ ഒന്നുമില്ല. അതിനാലാണ് ബാര്‍ കോഴ കേസില്‍ തുടരന്വേഷണം നടത്താനുള്ള വിജിലന്‍സ് കോടതി ഉത്തരവിനെ വലിയ സംഭവമായി കാണിക്കുന്നതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

Top