തൃശൂര്‍: എറണാകുളം-പാലക്കാട് ദേശീയ പാതയ്ക്ക് സമീപം നന്തിക്കരയില്‍ ടാറ്റാ സുമോ വെള്ളക്കെട്ടിലേക്ക് മറിഞ്ഞ് ഏഴ് മരണം.
പുലര്‍ച്ചെ അഞ്ചു മണിക്കായിരുന്നു അപകടം. എറണാകുളം ഭാഗത്തു നിന്നും തൃശൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന വാന്‍ നന്തിക്കരയ്ക്കു സമീപം ഒരു വളവില്‍ വച്ച് ഇടതുവശത്തെ വെള്ളക്കെട്ടിലേക്ക് മറിയുകയായിരുന്നു.ആലത്തൂര്‍ കാട്ടിശേരി സ്വദേശികളായ പുതുമനശേരിക്കുളം വീട്ടില്‍ ഇസ്മയില്‍, ഹവ്വമ്മ, ഇസ്ഹാഖ്, ഹൗസത്ത്, ഇര്‍ഫാന, ഇജാസ്, മന്‍സൂര്‍, ഡ്രൈവര്‍ ശിവപ്രസാദ് എന്നിവരാണ് മരിച്ചത്.
പൊലീസും നാട്ടുകാരും രക്ഷാപ്രവര്‍ത്തനത്തിന് എത്തുമ്പോള്‍ വാന്‍ പൂര്‍ണമായും വെള്ളവും ചെളിയും നിറഞ്ഞ പാടത്ത് മുങ്ങി കിടക്കുകയായിരുന്നു. ഇതില്‍ നിന്നും ആദ്യം പുറത്തെടുത്ത കുട്ടിയുടെ ജീവന് മാത്രമാണ് രക്ഷിക്കാനായത്.
സംഭവത്തില്‍ ദേശീയപാത ഡിവിഷണല്‍ മാനേജരെ പ്രതിയാക്കി കേസെടുക്കുമെന്ന് മനുഷ്യാവകാശ കമ്മീഷന് അറിയിച്ചു.